hh

നെയ്യാറ്റിൻകര:സംസ്ഥാന സർക്കാരിന്റെ യുവ നർത്തകർക്കായുള്ള അവാർഡ് നേടിയ കലാമണ്ഡലം ഡോ. ധനുഷാ സന്യാലിനെ എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ ആദരിച്ചു.യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉപഹാരം നൽകി. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ ഷാൾ അണിയിച്ചു. ശ്രീനാരായണഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിനെ ആസ്‌പദമാക്കി എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിന്റെ നൃത്തപരിശീലന കോ ഓർഡിനേറ്റർ കൂടിയാണ് ഡോ. ധനുഷാസന്യാൽ. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ,ആര്യനാട് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ,സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. സുരേഷ് കുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം വൈ.എസ്.കുമാർ,കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ, വനിതാസംഘം കേന്ദ്രസമിതിയംഗം ഗീതാ മധു,യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ തുടങ്ങിയവർ പങ്കെടത്തു.