പാലോട്: മടത്തറയിലെ ഭാരത് പെട്രോളിയം പെട്രോൾ പമ്പിൽ അക്രമികളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയോടെ മദ്യപിച്ചെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. അക്രമ കാരണം വ്യക്തമല്ല. ഇന്ധനം നിറയ്ക്കാനെത്തിയവരെ പോലും ഒരു മണിക്കൂറോളം മുൾമുനയിൽ നിറുത്തിയ അക്രമി സംഘത്തിലുള്ള ഒരാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പമ്പിന് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് പമ്പ് മാനേജർ അറിയിച്ചു. എന്നാൽ അക്രമ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കടയ്ക്കൽ എസ്.ഐ സജു അറിയിച്ചു.