നെയ്യാറ്റിൻകര: കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനം 4ന് വൈകിട്ട് 3ന് മന്ത്രി എം.എം. മണി നിർവഹിക്കും. തുടർന്ന് തൊഴുക്കൽ ടി.ജെ. ആഡിറ്റോറിയം അങ്കണത്തിൽ നടക്കുന്ന യോഗം കെ. ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഡോ. ശശിതരൂർ എം.പി, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ.എസ്.ഇ.ബി ഡയറക്ടർ ശിവദാസൻ, നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു, ട്രാൻസ്‌മിഷൻ ഡയറക്ടർ എൻ. വേണുഗോപാൽ, ട്രാൻസ്‌മിഷൻ ചീഫ് എൻജിനിയർ ആർ. സുകു, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.ടി. ബീന, കെ.പി. ശ്രീകണ്ഠൻനായർ തുടങ്ങിയവർ പങ്കെടുക്കും.