നെടുമങ്ങാട് :കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുക,സർഗവാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി -രക്ഷാകർതൃ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.സൈക്കോളജിസ്റ്റ് രണരവി ക്ലാസ് നയിച്ചു.രജിത്.ബി സ്വാഗതവും ബിജു.എസ് നന്ദിയും പറഞ്ഞു.