നെടുമങ്ങാട് :നെടുമങ്ങാട് കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജുമായി സഹകരിച്ച് ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ നെട്ടിറച്ചിറ ആലുംമൂട്ടിൽ വിദഗ് ദ്ധ ഡോക്ടർമാർ നയിക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടക്കും.പരിശോധന,ഓപ്പറേഷൻ,കണ്ണിൽ ഘടിപ്പിക്കുന്ന ലെൻസ് എന്നിവ തികച്ചും സൗജന്യമാണെന്ന് ക്യാമ്പ് ഡയറക്ടറും ഫൗണ്ടേഷൻ രക്ഷാധികാരിയുമായ നെട്ടിറച്ചിറ ജയൻ അറിയിച്ചു.