കിളിമാനൂർ: കേരള കർഷക സംഘത്തിന്റെ ജില്ലാ സമ്മേളനത്തിനു തുടക്കമായി. സമ്മേളന നഗരിയായ സഖാവ് ചെറുന്നിയൂർ കൃഷ്‌ണൻകുട്ടി നഗറിൽ (കിളിമാനൂർ ശ്രീലക്ഷ്‌മി ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് വി.എസ്. പത്മകുമാർ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളനത്തിനു തുടക്കമായി. സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്‌ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. വി.എസ്. പത്മകുമാർ രക്തസാക്ഷി പ്രമേയവും ഐ. സുരജാദേവി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചെറുന്നിയൂർ കൃഷ്‌ണൻകുട്ടി അനുശോചന പ്രമേയം വർക്കല സുനിലും കാഞ്ഞിരംകുളം സുരേഷ് അനുശോചന പ്രമേയം ബാലചന്ദ്രൻ നായരും അവതരിപ്പിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ് .ഹരിഹരൻപിള്ള സ്വാഗതം പറഞ്ഞു. വി.എസ്. പദ്മകുമാർ അദ്ധ്യക്ഷനായി. ആർ. ജയദേവൻ കൺവീനറായി രജിസ്‌ട്രേഷൻ കമ്മിറ്റിയും വി. മുരളീധരൻ കൺവീനറായി മിനിട്ട്സ് കമ്മിറ്റിയും ഐ.ബി. സതീഷ് കൺവീനറായി പ്രമേയ കമ്മിറ്റിയും ജി.രാജൻ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും തിരഞ്ഞെടുത്തു. ഉദ്‌ഘാടനച്ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്‌ണൻ നായർ, ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം. വിജയകുമാർ, കിസാൻ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ബി .പി മുരളി, സെക്രട്ടറി കെ. ശശാങ്കൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി. അമ്പിളി, എം.എൽ.എമാരായ ഡി.കെ. മുരളി, വി. ജോയി, ഐ.ബി. സതീഷ്, ബി. സത്യൻ, സംഘാടക സമിതി ചെയർമാൻ അഡ്വ. എസ്. ജയചന്ദ്രൻ, എസ്.കെ. ആശാരി, മടവൂർ അനിൽ, ആർ. രാമു, അഡ്വ. കെ. വിജയൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ റിപ്പോർട്ടും ട്രഷറർ ഡി.കെ മുരളി കണക്കും അവതരിപ്പിച്ചു. സമ്മേളനം ഇന്നും തുടരും.