തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഗുരുതര പ്രതിസന്ധിക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആ‍ർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു)​ ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം നടത്തും. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടുക,​ശമ്പളം കൃത്യമായി വിതരണം ചെയ്യുക,​ ക്ഷാമബത്ത കുടിശിക അനുവദിക്കുക,​ ശമ്പളപരിഷ്കരണം നടപ്പാക്കുക,​ താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം.