malayinkil

മലയിൻകീഴ്:മലയിൻകീഴ് മാസ്റ്റേഴ്സ് കോളേജ് വാർഷികാഘോഷം ഡോ.ബി.വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.മലയിൻകീഴ് ബാങ്ക് ആഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ആർ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര പിന്നണി ഗായിക പ്രമീള മുഖ്യാതിഥിയായിരുന്നു.മാസ്റ്റേഴ്സ് കോളേജിലെ പൂർവ വിദ്യാർത്ഥിയും ഭിന്നശേഷിക്കാരിൽ മികച്ച ജീവനക്കാരനുള്ള സർക്കാർ അവാർഡ് ലഭിച്ച തുഷാരനെയും പൂർവവിദ്യാർത്ഥിയും ഗ്രാമവാസീസ് സിനിമയിലെ നായകനുമായ വിഷ്ണുപ്രസാദിനെയും ആദരിച്ചു.പി.എസ്.സതീഷ് സ്വാഗതവും അഭിജിത് നന്ദിയും പറഞ്ഞു.വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.