അരുവിക്കര വൈഷ്ണവി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ മണ്ഡലം പ്രസിഡന്റ് എസ്.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിക്രമൻ നായർ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.മാമ്പഴക്കര സദാശിവൻ നായർ,എ.റഹിം,ആനാട് ജയൻ,അഡ്വ.എ.എ ഹക്കിം,വി.ബാലകൃഷ്ണൻ,ശോഭനദാസ്,അഴിക്കോട് ഹുസൈൻ,ഇറയംകോട് രാധാകൃഷ്ണൻ,വെള്ളൂർക്കോണം അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി എസ്.വി ഗോപകുമാർ (പ്രസിഡന്റ്),എൻ.സുകുമാരൻ കുട്ടി,ഇരുമ്പ രവീന്ദ്രൻ നായർ,എ.ഒസൻകുഞ്ഞ് (വൈസ് പ്രസിഡന്റുമാർ),എ.എ റഹിം (സെക്രട്ടറി),ജി.ശശി,വി.തങ്കമണി, ടി.ബാലചന്ദ്രൻ നായർ (ജോയിന്റ് സെക്രട്ടറിമാർ),ആർ.ഭാസ്കരൻ നായർ (ട്രഷറർ),എ.അബുസാലി,ഡി.ഫിലിപ്പോസ് (ആഡിറ്റർമാർ) എന്നിവരെയും വനിതാകമ്മിറ്റി കൺവീനറായി വി.തങ്കമണി,ജോയിന്റ് കൺവീനർമാരായി നളിനകുമാരി, മേബിൾ ഗ്ലോറി,നൂർജഹാൻ,സെലിൻമേരി,എൽ.രാജേശ്വരി എന്നിവരെയും തിരഞ്ഞെടുത്തു.