കോവളം: ഭാരതീയ ജനതാ യുവമോർച്ച കോവളം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ബി.ജെ.പി മേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വെങ്ങാനൂർ അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി കോവളം മണ്ഡലം പ്രസിഡന്റ് കട്ടച്ചൽകുഴി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറൽ സെക്രട്ടറി പുന്നമൂട് പത്മകുമാർ,യുവമോർച്ച സംസ്ഥാന സമിതി അംഗം സതീഷ്,ഐ.ടി സെൽ കൺവീനർ അഭിലാഷ്,അയോദ്ധ്യ മണ്ഡലം ജനറൽ സെക്രട്ടറി അരുൺ,പാർട്ടി മണ്ഡലം ഭാരവാഹികളായ ഷിബു,ശ്രീകണ്ഠൻ,രാജു കുമാരി,ബിജു എന്നിവർ പങ്കെടുത്തു.