sivagiri-smadhi-photo-
ശിവഗിരി സമാധി ഫോട്ടോ

തിരുവനന്തപുരം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഇടത്താവളമായ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ 30,31 ,ജനുവരി 1 തീയതികളിൽ അന്നദാനവും ദാഹജല വിതരണവും നടത്തും. ശ്രീനാരായണ മതാതീയ ആത്മീയ കേന്ദ്രത്തിന്റെയും കുമാരനാശാൻ സംവരണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇതോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും ജീവകാരുണ്യ പഞ്ചകം പുരസ്‌കാരവും ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷവും നടത്താൻ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം വർക്കിംഗ് ചെയർമാൻ കരിക്കകം ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജീവകാരുണ്യ പഞ്ചകം പുരസ്‌കാരവും ചിന്താവിഷ്ടയായ സീത ശതാബ്ദി പുരസ്കാരവും സാംസ്‌കാരിക സമ്മേളനത്തിൽ നൽകുമെന്ന് വാവറഅമ്പലം സുരേന്ദ്രൻ അറിയിച്ചു. അഡ്വ. ഡി.വിജയൻ, എസ്.രാജേന്ദ്രൻ, ചന്ദ്രബാബു, ശാലിനി എന്നിവർ സംസാരിച്ചു. വിമലാ ഷൺമുഖൻ കൃതഞ്ജതയും രേഖപ്പെടുത്തി പറഞ്ഞു.
പരിപാടികളുടെ നടത്തിപ്പിലേക്കായി സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി വിദ്യാനന്ദ, ഗോകുലം ഗോപാലൻ, ബിജുരമേശ് (രക്ഷാധികാരികൾ), അഡ്വ. പോത്തൻകോട് ഡി.വിജയൻ (ചെയർമാൻ), കരിക്കകം ബാലചന്ദ്രൻ, ബാബുശുശ്രുതൻ, കെ.സുഭാഷ് (വൈസ് ചെയർമാൻമാർ), വാവറഅമ്പലം സുരേന്ദ്രൻ (കൺവീനർ), ശിവകുമാർ രാമപുരം,വി. ചന്ദ്രബാബു (കൺവീനർമാർ), വിമലാ ഷണ്മുഖൻ (ട്രഷറർ) എന്നിവരടങ്ങുന്ന 101 അംഗ കമ്മറ്റിയും രൂപീകരിച്ചു.