kovalam

കോവളം: ലൈറ്റ് ഹൗസ് ബീച്ചിൽ കടലാമയുടെ ജഡം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് കടലാമയെ ലൈഫ് ഗാർഡുകൾ കണ്ടെത്തിയത്. ഏകദേശം 30 വയസ് തോന്നിക്കുന്ന കടലാമയ്ക്ക് 60 കിലോയോളം ഭാരമുണ്ട്. കണ്ണിന്റെ മുകൾ ഭാഗത്തായി മുറിവുണ്ട്. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ മുഹമ്മദ് നസീർ, നിഷാദ്, രാഹുൽ, അഭിലാഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി കടലാമയെ കൊണ്ടുപോയി. ഡോക്ടറുടെ നേതൃത്വത്തിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തി ജഡം മറവുചെയ്യും.