അഡ്‌ലെയ്ഡ് : ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വലിയൊരു ബാറ്റിംഗ് ദുരന്തത്തിൽനിന്ന് എട്ടാമതായിറങ്ങി സെഞ്ച്വറി നേടിയ സ്പിന്നർ യാസിർ ഷാ കരകയറ്റിയെങ്കിലും പാകിസ്ഥാൻ ഫോളോ ഒാണിലും പതറുന്നു.
അഡ്‌ലെയ്ഡിലെ പകൽ -രാത്രി ടെസ്റ്റിൽ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 589/3 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്നു. ഡേവിഡ് വാർണറുടെ (335) ട്രിപ്പിൾ സെഞ്ച്വറിയും മാർനസ് ലബുഷാരഗെയുടെ (162) സെഞ്ച്വറിയുമായിരുന്നു ഒാസീസ് ഇന്നിംഗ്സിന്റെ കരുത്ത്. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ രണ്ടാംദിനം കളിനിറുത്തുമ്പോൾ 96/6 എന്ന നിലയിലായിരുന്നു. മൂന്നാം ദിനമായ ഇന്നലെ യാസിർ ഷാ (113), ബാബർ അസം (97), മുഹമ്മദ് അബാസ് (29) എന്നിവരുടെ ചെറുത്തുനിൽപ്പിലൂടെ പാകിസ്ഥാൻ 302 റൺസിൽ ആൾ ഒൗട്ടായി. തുടർന്ന് ഒാസീസ് സന്ദർശകരെ ഫോളോ ഒാണിനിറക്കി. മൂന്നാം ദിനം കളിനിറുത്തുമ്പോൾ 39/3 എന്ന നിലയിലാണ് പാകിസ്ഥാൻ. ഇമാം ഉൽഹഖ് (0), അസ്ഹർ അലി (9), ബാബർ അസം (8) എന്നിവരെയാണ് നഷ്ടമായത്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 248 റൺസ് കൂടി പാകിസ്ഥൻ നേടേണ്ട തുണ്ട്.
89/6
എന്ന നിലയിലാണ് യാസിർ ഷാ ബാബറിനൊപ്പം ക്രീസിൽ ഒരുമിക്കുന്നത്. 105 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
83
റൺസിന്റെ കൂട്ടുകെട്ടിന് ഒൻപതാം വിക്കറ്റിൽ പങ്കാളിയായ അബാസാണ് യാസിറിനെ സെഞ്ച്വറിയിലെത്താൻ തുണച്ചത്.
213
പന്തുകൾ നേരിട്ട് 13 ബൗണ്ടറികൾ പായിച്ച യാസിർ ഷാ തന്റെ കന്നി ഫസ്റ്റ് ക്ളാസ് സെഞ്ച്വറിയാണ് നേടിയത്.
2006
നുശേഷം എട്ടാം നമ്പരിൽ ബാറ്റിംഗിനിറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ പാകിസ്ഥാനി താരമാണ് യാസിർ ഷാ.