ballon-de-or
ballon de or

ഫ്രഞ്ച് ഫുട്ബാൾ മാഗസിന്റെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഒാർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

ബാഴ്സലോണയുടെ അർജന്റീനാ താരം ലയണൽ മെസിക്കാണ് ആരാധകർ സാധ്യത കല്പിക്കുന്നത്.

30 പേർക്കാണ് അവാർഡിനുള്ള നോമിനേഷൻ.

180

ലോകമെമ്പാടുമുള്ള 180 കായിക പത്രപ്രവർത്തകർ വോട്ടിംഗിലൂടെയാണ് വിജയിയെ നിശ്ചയിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിർജിൻ വാൻഡിക്ക് എന്നിവരാണ് പട്ടികയിൽ മെസിക്കൊപ്പം സാധ്യതയുള്ളവർ. മെസി സെപ്തംബറിൽ ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.

5

തവണ മെസി ബാലൺ ഡി ഒാർ വേദിയിലുണ്ട്. ക്രിസ്റ്റ്യാനോയും ലൂക്കാമൊഡ്രിച്ചാണ് കഴിഞ്ഞവർഷം പുരസ്കാരം നേടിയത്.

അമേരിക്കൻ താരം മേഗൻ റാപ്പീനോയ്ക്കാണ് വനിതാവിഭാഗത്തിൽ സാധ്യത.

'ഇൗ തലമുറയിലെ മികച്ച താരത്തിനാണ് പുരസ്കാരമെങ്കിൽ മെസിക്കായിരിക്കും. കഴിഞ്ഞ സീസണിലെ മികച്ച താരത്തിനാണെങ്കിൽ വാൻഡിക്കിനും."

യൂർഗാൻ ക്ളോപ്പ്

ലിവർപൂൾ കോച്ച്.