obit
ഭാസ്ക്കർ മേനോൻ, (ചരമം)

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും പി.ടി.ഐയുടെ ചെന്നൈ കേന്ദ്രമായുള്ള ദക്ഷിണമേഖലാ മാനേജരുമായിരുന്ന ഭാസ്കർ മേനോൻ (87) നിര്യാതനായി. എറണാകുളം രവിപുരം സ്വദേശിയാണ്. പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയിൽ ജേർണലിസ്റ്റ് ട്രെയിനിയായി ഒൗദ്യോഗിക ജീവിതം തുടങ്ങിയ ഭാസ്ക്കർ മേനോൻ സേവനകാലം മുഴുവൻ പി.ടി.ഐയിലാണ് ചെലവഴിച്ചത്. ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി ജേർണലിസ്റ്റായിരുന്നു. 1991ൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപത്തൂർ ദുരന്തം റിപ്പോർട്ട് ചെയ്തതിലൂടെ ശ്രദ്ധേയനായി. ഭാര്യ: ഗീത, മകൻ : മനു ഭാസ്കർ. സംസ്‌കാരം ചെന്നൈയിൽ നടന്നു.