വെഞ്ഞാറമൂട് : വില്ലേജ് ആഫീസറെ കാൺമാനില്ലെന്നു പരാതി. ആറ്റിങ്ങൽ വില്ലേജ് ആഫീസിലെ ആഫീസറും വാമനപുരം അമ്മൻകോവിലിനു സമീപം സനുസ്‌മൃതിയിലെ താമസക്കാരനുമായ എൻ.കെ. മനോജി (44) നെയാണ് ഇക്കഴിഞ്ഞ 30ന് വൈകിട്ട് ആറു മുതൽ സ്വവസതിയിൽനിന്ന് കാണാതായത്. രണ്ടാഴ്ച മുൻപ് മരിച്ച പിതാവിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് നടക്കാനിരിക്കേയാണ് തിരോധാനം. അഞ്ചര അടി പൊക്കവും വെളുത്ത നിറവുമാണെന്ന് പിതൃ സഹോദരൻ മോഹനൻ നായർ വെഞ്ഞാറമൂട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.