തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ പരിധിയിലെ യൂത്ത് മൂവ്മെന്റ് രൂപീകരണ നാലാംഘട്ട മേഖലാ സമ്മേളനം കുളത്തൂർ വടക്കുംഭാഗം ശാഖയിൽ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, വൈസ് പ്രസിഡന്റ് അനിൽ ചേന്തി, ഡയറക്ടർ ബോർഡ് മെമ്പർമാരായ കരിക്കകം സുരേഷ്, കടകംപള്ളി സനൽ, ശാഖാ പ്രസിഡന്റ് ജി. മധുസൂദനൻ, സെക്രട്ടറി എസ്. ദേവരാജൻ, അമ്പീശൻ, അനിൽകുമാർ, യൂത്ത് മൂവ്മെന്റ് മുൻ ജില്ലാ കൺവീനർ അരുൺ അശോക്, സൈബർ സേന ജില്ല വൈസ് ചെയർമാൻ കുളത്തൂർ ജ്യോതി, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.