പാറശാല: ഗൃഹനാഥൻ കുളത്തിൽ വീണ് മരിച്ച നിലയിൽ . പരശുവയ്ക്കൽ മലഞ്ചുറ്റ് മേക്കേകുറ്റിക്കാട്ട് അനിൽ കുമാർ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെ മലഞ്ചുറ്റിന് സമീപത്തെ കാവുകുളത്തിലാണ് മൃതദേഹം കണ്ടത്. കുളത്തിനുസമീപത്ത് വീണുകിടന്ന വിറകും തേങ്ങയും ശേഖരിക്കവെ കാൽ വഴുതി കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ ഷീല. മക്കൾ: അനു, അജ്ഞു.