തിരുവനന്തപുരം: ഏപ്രിൽ 2 മുതൽ 5 വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ശതാബ്ദി ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള ജില്ലാ സംഘാടക സമിതി രൂപീകരണയോഗം നടന്നു.
എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മീനാങ്കൽ കുമാർ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. കെ. നിർമ്മല കുമാർ, പട്ടം ശശിധരൻ, പി.എസ്. നായിഡു, മനോജ് ബി. ഇടമന, കെ.എസ്. മധുസൂധനൻ നായർ, കള്ളിക്കാട് ചന്ദ്രൻ, ഹഡ്സൺ ഫെർണാണ്ടസ്, ആനാട് ചന്ദ്രൻ, പുറത്തിപ്പാറ സജീവ്, ഗീതാ സുധാകരൻ, കാലടി പ്രേമചന്ദ്രൻ, സുനിൽ മതിലകം, പേട്ട രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 1001 പേരുള്ള സംഘാടക സമിതിക്കും 125 അംഗ എക്സിക്യൂട്ടിവിനും രൂപം നൽകി. ഭാരവാഹികളായി കെ. പ്രകാശ് ബാബു, സി. ദിവാകരൻ എം.എൽ.എ, എൻ. രാജൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, കെ.പി. ശങ്കരദാസ്, ജെ. വേണുഗോപാലൻ നായർ, വിജയകുമാരൻ നായർ, കെ.എസ്. കൃഷ്ണ, എം.ജി. രാഹുൽ (രക്ഷാധികാരികൾ), അഡ്വ. ജി.ആർ. അനിൽ (ചെയർമാൻ), മീനാങ്കൽ കുമാർ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.