തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന 12 കുടുംബത്തിന് കൂടി വീട് നൽകുമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. റെയിൽവേ,കനാൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് ഭൂമി പതിച്ചുനൽകാൻ റെയിൽവേ തയ്യാറാകാത്തതാണ് വീട് നൽകാൻ തടസമായത്. ഇതുസംബന്ധിച്ച് റെയിൽവേ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഭൂമി ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിലും ഇവരെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.