പോത്തൻകോട്: വാഹനത്തിന് വഴി മാറികൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ പട്ടാപകൽ നടുറോഡിൽ ക്രൂരമായി മർദ്ദിച്ച കേസിൽ ഒരാളെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് സ്വദേശി ഷിബു (32 )ആണ് പിടിയിലായത്. ഒളിവിലുള്ള ഇയാളുടെ കൂട്ടാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്നും പോത്തൻകോട് എസ്.ഐ.അജീഷ് പറഞ്ഞു.വാഹനത്തിന് വഴി മാറി കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. സംഘത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ പോത്തൻകോട് സ്വദേശിയായ അനൂപ് (31 ) ചികിത്സയിലാണ്.