joe-root
joe root

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ രണ്ടാക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 375 റൺസിനെതിരെ ഇംഗ്ളണ്ട് പൊരുതിനിൽക്കുന്നു. മഴമൂലം മൂന്നാം ദിവസം കളി നേരത്തെ നിറുത്തുമ്പോൾ 269/5 എന്ന നിലയിലാണ് ഇംഗ്ളണ്ട് നായകൻ ജോ റൂട്ട് (114 നോട്ടൗട്ട്) സെഞ്ച്വറിയുമായി പുറത്താകാതെ നിന്നാണ് ഇംഗ്ളണ്ടിന്റെ തിരിച്ചടിക്ക് നേതൃത്വം നൽകിയത്. ഒാപ്പണർ റോയ് ബേൺസും (101) സെഞ്ച്വറി നേടി. ഒാപ്പണർ ഡോം സിബ്ളിയും ജോ ഡെൻലിയും 24 റൺസിൽവച്ച് നഷ്ടമായ ഇംഗ്ളണ്ടിന് റൂട്ട് ബേൺസ് സഖ്യം 177 റൺ കൂട്ടിച്ചേർത്തു. കളിനിറുത്തുമ്പോൾ ഒല്ലിപോപ്പാണ് റൂട്ടിന്കൂട്ട്.

സൗരഭ് ഫൈനലിൽ തോറ്റു

ലക്‌നൗ : ഇന്ത്യൻ താരം സൗരഭ് വെർമ്മ സെയ്ദ മോഡി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ

തോറ്റു. ചൈനീസ് തായ്പേയ്‌യുടെ വാംഗ് സു വേയ് ആണ് സൗരഭിനെ കീഴടക്കിയത്.

ജില്ലാ മാസ്റ്റേഴ്സ്

അത്‌ലറ്റിക് മീറ്റ്

തിരുവനന്തപുരം : മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ ഒഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തിൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് ഡിസംബർ എട്ടിന് കാര്യവട്ടം എൽ.എൻ.സി.പി .ഇയിൽ നടക്കും. സായ് എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൾ ജി. കിഷോർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 986503772, 8921827040.

ജോഷ്വയ്ക്ക് റെക്കാഡ്

വലൻസിയ : പത്തു കിലോമീറ്റർ റോഡ്റേസിൽ പുതിയ റെക്കാഡ് സൃഷ്ടിച്ച് ഉഗാണ്ടൻ അത്‌ലറ്റ് ജോഷ്വ ചെപ്തേഗേയ് വലൻസിയയിൽ നടന്ന മീറ്റിൽ 26 മിനിട്ട് 38 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കെനിയൻ താരം ലിയനാഡ് കോമോണിന്റെ റെക്കാഡാണ് തകർത്തത്.