കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിന് ലോകവ്യാപക ഗുണമേന്മാ അംഗീകാരമായ ഐ.എസ്.ഒ 9001: 2005 ലഭിച്ചു. പഞ്ചായത്തിൽ നിന്നും ലഭ്യമാകുന്ന ഗുണമേന്മയുള്ള സേവനങ്ങളും, മികച്ച പ്രവർത്തനവും പരിഗണിച്ചാണ് ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭ്യമായത്. ഐ.എസ്.ഒ പ്രഖ്യാപനം ഇന്ന് വൈകിട്ട് 3ന് പള്ളിക്കൽ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. യോഗത്തിൽ അഡ്വ. വി ജോയി എം.എൽ.എ അദ്ധ്യക്ഷനാകും. ചടങ്ങിൽ മികച്ച കർഷകരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളി എന്നിവർ ആദരിക്കും. പാലിയേറ്റീവ് കെയർ സഹായനിധി ഏറ്റുവാങ്ങൽ കേരളാ ധാതുവികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ് മുഖ്യ പ്രഭാഷണം നടത്തും.