malayinkil

മലയിൻകീഴ്: മലയിൻകീഴ് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച സേവാ ഭാരതി യൂണിറ്റ് ഡോ.വി. സുജാത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. വേണുഗോപാലൻനായരുടെ അദ്ധ്യക്ഷതയിൽ മലയിൻകീഴ് ഗ്രന്ഥശാല ഹാളിൽ ചേർന്ന യോഗത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ, മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, സച്ചിൻദാസൻ, ഡോ.കെ. രാജേന്ദ്രൻനായർ, വി.എസ്. ശങ്കർ, അജികുമാർ, ഇന്ദുലേഖ എന്നിവർ സംസാരിച്ചു. യോഗത്തിൽ എസ്. രാജേന്ദ്രൻനായരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻനായർ ആദരിച്ചു.