gk

1. പ്രകാശത്തിന്റെ കണികാസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

സർ ഐസക് ന്യൂട്ടൻ

2. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതാര്?

മാക്സ് പ്ളാങ്ക്

3. ഗുരുത്വാകർഷണ നിയമം, ചലന നിയമങ്ങൾ എന്നിവ ആവിഷ്കരിച്ചതാര്?

സർ ഐസക് ന്യൂട്ടൻ

4. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ജോഹന്നസ് കെപ്ളർ

5. പെൻഡുലം ക്ളോക്കിന്റെ ദോലന നിയമം ആവിഷ്കരിച്ചതാര്?

ഗലീലിയോ ഗലീലി

6. ഉത്തോലകതത്വം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

ആർക്കിമെഡീസ്

7. പൊട്ടാസ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

സർ ഹംഫ്രി ഡേവി

8. മൂലകങ്ങളെ വർഗീകരിക്കാൻ ടെല്ല്യൂറിക് ഹെലിക്സ് എന്ന ആശയം മുന്നോട്ടുവച്ചത്?

ചാൻ കൊർട്ടോയ്സ്

9. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത?

മനോഹര നിർമല ഹോൾക്കർ

10. വിവരാവകാശ നിയമം നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി

മൻമോഹൻസിംഗ്

11.ലോക്സഭാംഗമാകാനുള്ള കുറഞ്ഞ പ്രായം ?

25 വയസ്

12. ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മിഷൻ?

രാജ് നാരായൻ കമ്മിറ്റി

13. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം?

6 വർഷം

14. ഏറ്റവും കുറച്ചുകാലം ലോക്‌സഭാ സ്പീക്കറായിരുന്ന വ്യക്തി?

ബലിറാം ഭഗത്

15. ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര സർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി?

മൊറാർജി ദേശായി

16. യു.പി.എസ്.സിയുടെ ആസ്ഥാനം?

ധോൽപൂർ ഹൗസ്, ന്യൂഡൽഹി

17. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ കോടതി?

മാൽഡ (പശ്ചിമബംഗാൾ)

18. ഇന്ത്യയിൽ അവസാനമായി ദ്വിമണ്ഡല സഭ നിലവിൽ വന്ന സംസ്ഥാനം?

തെലങ്കാന

19. മാണ്ഡയിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

വി.പി. സിംഗ്

20. ലോക്‌പാൽ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം?

ജനസംരക്ഷകൻ

21. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത ആര്?

ലക്ഷ്മി എൻ. മേനോൻ

22. രാജ്യസഭയുടെ അദ്ധ്യക്ഷനായ ഒരേയൊരു മലയാളി?

കെ. ആർ. നാരായണൻ

23. പബ്ളിക് അക്കൗണ്ട് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?

സി.എ.ജി.