കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ റേഷൻ കടകളിൽ ജനങ്ങൾക്ക് നൽകുന്ന റേഷൻ സാധനങ്ങൾ ന്യായമായിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ 4 താലൂക്ക് സപ്ലൈ ഓഫീസിനുള്ളിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. വിളവൻകോഡ്, കൽക്കുളം, തിരുവട്ടാർ, കിള്ളിയൂർ താലുക്ക് സപ്ലൈ ഓഫിസിനുള്ളിലാണ് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ രാവിലെ 10മണിക്കായിരുന്നു സംഭവം. കിള്ളിയൂർ താലൂക്ക് സപ്ലൈ ഓഫീസിൽ രാജേഷ്. എം.എൽ.എയുടെ നേതൃത്വത്തിലും കൽക്കുളം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ പ്രിൻസ്. എം.എൽ.എയുടെ നേതൃത്വത്തിലുമാണ് സമരം നടന്നു. രണ്ട് മണിക്കൂറിൽ നീണ്ട സമരത്തിനൊടുവിൽ കിള്ളിയൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കുളച്ചൽ എ.എസ്.പി പ്രവേഷ് ശാസ്ത്രിയും കിള്ളിയൂർ തഹസിൽദാർ ഗോപാലനും കോൺഗ്രസ് പ്രവർത്തകരോട് സന്ധി സംഭാഷണം നടത്തി. വീഴ്ചകൂടാതെ റേഷൻ സ്ഥാനങ്ങൾ ന്യായമായിട്ട് നൽകാം എന്ന് പറഞ്ഞതിന്റെ ഉറപ്പിന് മേലിൽ പ്രവർത്തകർ പിരിഞ്ഞു പോയി. ന്യായ പ്രകാരം ഇനി മുതൽ റേഷൻ സ്ഥാനങ്ങൾ ജങ്ങൾക്ക് നല്കിയില്ലെങ്കിൽ വീണ്ടും അടുത്ത ഘട്ട സമരം നടത്തുമെന്നും രാജേഷ്.എം.എൽ.എ പറഞ്ഞു.
|