ആ​റ്റിങ്ങൽ : സംഘർഷം നേരിടുന്ന മേഖലയായി സാംസ്‌കാരിക രംഗം മാറിയതായി പ്രൊ. വി.എൻ. മുരളി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം മംഗലപുരം ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. എസ്. പരമേശ്വരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വിനോദ് വൈശാഖി ,​അയിലം ഉണ്ണികൃഷ്ണൻ ,സന്തോഷ്‌തോന്നയ്ക്കൽ ,ആർ.ശ്രീകണ്ഠൻ ,ആർ.വേണുനാഥ് ,ജെ.എം.റഷീദ് ,ഭുവനചന്ദ്രൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ യു.പി വിഭാഗം കവിതാരചനയിലും കഥാരചനയിലും ഒന്നാം സ്ഥാനം നേടിയ ഋതുപർണ പി.എസിനെ ചടങ്ങിൽ അനുമോദിച്ചു . ഏരിയാ സെക്രട്ടറി ജെ.എം. റഷീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മാദ്ധ്യമസമിതി രൂപീകരണ സമ്മേളനം സി. അശോകൻ ഉദ്ഘാടനം ചെയ്തു. മധുമോഹൻ, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, എം.പി. സുഭാഷ്, ജെയ്‌മോൻ, ശ്യം, അജയൻ എന്നിവർ സംസാരിച്ചു. വനിതാസാഹിതി സമ്മേളനം പി.എൻ. സരസ്സമ്മ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌ തോന്നയ്ക്കൽ അദ്ധ്യക്ഷതയിൽ നടന്ന കവിസമ്മേളനം വി.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു.