ആറ്റിങ്ങൽ: കുന്നുവാരം യു.പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിക്കറ്റ് ക്ലബിന്റെയും ബാഡ്മിന്റൺ ക്ലബിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ മധു. ജി.ആർ,​ പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ് എന്നിവർ സംസാരിച്ചു.