ആറ്റിങ്ങൽ: സംസ്ഥാന സ്‌കൂൾ കലോത്സവം,​ ശാസ്ത്ര മേള,​ കായികമേള എന്നിവയിൽ വിജയിച്ച ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്രതിഭകളെ നഗരസഭ അനുമോദിച്ചു. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ മുനിസിപ്പൽ ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. രാജു,​ റുഖൈനത്ത്,​ പ്രിൻസിപ്പൽ ആർ.എസ്. ലത,​ പി.ടി.എ പ്രസിഡന്റ് ജയരാജ്,​ സ്റ്റാഫ് സെക്രട്ടറി നാസർ എന്നിവർ സംസാരിച്ചു.