ആറ്റിങ്ങൽ: വിശ്വകർമ്മ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയൻ വാർഷികവും കുടുംബ സംഗമവും പൊതു സമ്മേളനവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്‌തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വി. ജോയി എം.എൽ.എ മുഖ്യാതിഥിയായി.​ കൊല്ലം ലിജു മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി. ജയചന്ദ്രൻ,​ കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ മോഹനകുമാരി,​ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പഠിപ്പുര,​ താലൂക്ക് യൂണിയൻ ട്രഷറർ സതീശൻ. കെ. വൈസ് പ്രസിഡന്റ് രാജൻ,​ എം.ജി. കൃഷ്ണൻ പേരേറ്റിൽ എന്നിവർ സംസാരിച്ചു.