തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ ട്രാൻസ്‌ജെൻഡർ ബില്ലിനെതിരെ ഇന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് ട്രാൻസ്‌ജെൻഡർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിന്റെ കുടുംബം, വിവാഹം, സ്വത്തവകാശം എന്നിവയൊന്നും തന്നെ ബില്ലിൽ പരാമർശിക്കുന്നില്ല. രാജ്യസഭ പാസാക്കി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലിൽ നീതി ലഭിക്കുന്നില്ലെന്നും അതിനെതിരായിട്ടാണ് രാജ്യവ്യാപകമായി സമരം നടത്തുന്നതെന്നും അവർ പറഞ്ഞു. അസോസിയേഷൻ ഭാരവാഹികളായ ശ്യാമ, സൂര്യ, ശ്രീക്കുട്ടി, ഇഷാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.