തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്‌ത് ദൈവസഭയുടെ സംസ്ഥാന കൺവെൻഷൻ നാളെ മുതൽ എട്ടു വരെ കാട്ടാക്കടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 5ന് ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽ കൺവെൻഷൻ ജനറൽ കൺവീനർ പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകിട്ട് 5.30ന് പൊതുയോഗങ്ങൾ നടത്തും. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, എൽ.കെ. റോയി, ജോജി ഐപ്പ് മാത്യൂസ്, എൻ. വിജയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.