വക്കം: വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കവാടം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി. സുദർശനൻ, ഡി. രഘുവരൻ, ജെ. സ്മിത, എസ്. ഷൈലജാബീഗം തുടങ്ങിയവർ സംസാരിച്ചു.