ബാലരാമപുരം: മുസ്ലീം ലീഗ് സംസ്ഥാന ഫണ്ട് ശേഖരണ ക്യാമ്പെയിന് തുടക്കമായി. കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഫണ്ട് ശേഖരണം എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറും നേമം യൂണിയൻ പ്രസിഡന്റുമായ സുപ്രിയ സുരേന്ദ്രനിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി ലീഗ് സംസ്ഥാനസമിതിയംഗവും മണ്ഡലം ജനറൽ സെക്രട്ടറിയുമായ എം.എച്ച്. ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം ഹിളറുദ്ദീൻ,​ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ എ. അബൂബക്കർ,​ മുഹമ്മദ് സബാഹ്,​ ഇസ്ഹാഖ്,​ എം.എ. റസാഖ് എന്നിവർ പങ്കെടുത്തു.