കല്ലമ്പലം: കാവ്യപഥം കവിതാ സാഹിത്യ ചർച്ചയും കവിയരങ്ങും കല്ലമ്പലം വ്യാപാര ഭവനിൽ നടന്നു. വർക്കല ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷനായി. രാജൻ കുരയ്ക്കണ്ണി, കെ.കെ. രശ്‌മി, ബിനുവേലായുധൻ എന്നിവർ പങ്കെടുത്തു. കവിയരങ്ങിൽ വർക്കല മോഹനൻ, ആറ്റിങ്ങൽ ഗോപൻ, വിശ്വതിലകൻ എം.ടി കല്ലമ്പലം, യു.എൻ. ശ്രീകണ്ഠൻ, കായിക്കര അശോകൻ, മടവൂർ സലീം, ദീപക് പ്രഭാകരൻ, അപർണ എസ്.ആർ തുടങ്ങിയവർ പങ്കെടുത്തു.