1

പൂവാർ: സ്കൂൾ തലം മുതൽക്കേ കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ. ശതാബ്ദി ആഘോഷിക്കുന്ന വെങ്ങാനൂർ വി.പി. എസ്.എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മലയാളിയുടെ മാറി വരുന്ന ഭക്ഷണ സംസ്കാരത്തിൽ മന്ത്രി ആശങ്ക രേഖപ്പെടുത്തി. മലങ്കര രൂപതാ അദ്ധ്യക്ഷൻ ഡോ.തോമസ് മാർ യൗസേബിയസ് അദ്ധ്യക്ഷത വഹിച്ചു. തീ പിടിത്തത്തിൽ വീട് നഷ്ടപ്പെട്ട സ്കൂളിലെ മുഹമ്മദ് ഹർഷാൽ എന്ന വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള ധനസമാഹരണത്തിനായാണ് ഭക്ഷ്യമേള ഒരുക്കിയത്. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ദീപ്തി ഗിരീഷ് മുഖ്യ പ്രഭാഷണം നടത്തി. റിട്ട. ഹെഡ്മാസ്റ്റർ രാമകൃഷണൻ നായർ, പ്രിൻസിപ്പാൾ പി. വിൻസെന്റ്, പി.ടി.എ പ്രസിഡന്റ് ആർ. ജയകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ.പി. കലാദേവി തുടങ്ങിയവർ പ്രസംഗിച്ചു.