വർക്കല:വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി വിളബ്ഭാഗം ആശാൻ മെമ്മോറിയൽ ടീചർ ട്രെയിനിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിലെ പൂർവവിദ്യാർത്ഥിയും ശാസ്ത്രപ്രതിഭയും വി.എസ്.എസ്.സി ഉദ്യോഗസ്ഥനുമായിരുന്ന ശശി.കെ.വെട്ടൂരിനെ ആദരിച്ചു.ശാസ്ത്ര രംഗത്തെ അനുഭവങ്ങൾ,റോക്കറ്റ് വിക്ഷേപണം ഇവയെ സംബന്ധിച്ചു കുട്ടികളുമായി അദ്ദേഹം സംവദിച്ചു.സംശയങ്ങൾ ചോദിച്ചും കൊച്ചു കവിതകൾ ചൊല്ലിയും കുട്ടികൾ സന്ദർശനം അവിസ്മരണീയമാക്കി.