വെള്ളറട: എസ്.എൻ.ഡി.പി യോഗം മീതി ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് രജിൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, കിരൺചന്ദ്രൻ, സുരേഷ് കുമാർ, ബ്രജേഷ് കുമാർ, വൈ.എസ്. കുമാർ, തുടങ്ങിയവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി സുശീലൻ (പ്രസിഡന്റ് ) ബിജു വി.വി (വൈസ് പ്രസിഡന്റ് ), ഷാജികുമാർ എസ്.വി (സെക്രട്ടറി ), രജിൻ. ആർ (യൂണിയൻ പ്രതിനിധി ), സുരേഷ് കള്ളിമൂട്, അനിൽ കുമാർ, ദിലീപ് കുമാർ, സോമൻ, സുധാകരൻ, കെ.വി. സുരേഷ്, സുദർശനൻ (കമ്മിറ്റി അംഗങ്ങൾ), ശാന്തകുമാർ കള്ളിമൂട്, സുകു വായക്കോട്, രാജു ഓരുകുഴി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.