prathikshadha

വിതുര:യൂണിവേഴ്സിറ്റി കോളജിൽ കെ.എസ്.യു വിദ്യാ‌ർത്ഥികളെ ആക്രമിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സി.പി.എമ്മിന്റെയും,എസ്.എഫ്.എെയുടെയും അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറണ്ടോട് ജംഗ്ഷനിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,ചായംസഹകരണബാങ്ക് പ്രസിഡന്റ് ഉവൈസ്ഖാൻ,എച്ച്.പീരുമുഹമ്മദ്,പൊൻപാറ സതീശൻ,കെ.എൻ.അൻസർ,ആർ.സുവർണകുമാർ,തച്ചൻകോട് പുരുഷോത്തമൻ,തോട്ടുമുക്ക് സലീം,ചെട്ടിയാംപാറഷിബു,വിനോബാചെല്ലയ്യൻ,ഷാൻ എന്നിവർ പങ്കെടുത്തു.