തിരുവനന്തപുരം: ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കൗൺസിൽ മേയർ കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചിറക്കുളം ജയധരൻനായർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജി. സുധീഷ് കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെൺപകൽ സി. ചന്ദ്രമോഹനൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ബി. വിജയകുമാർ റിപ്പോർട്ടും, ഒ.കെ. ഖാലിദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ ബി. മധുസൂദനൻനായർ (പ്രസിഡന്റ്), പി.എസ്. സജീവ്കുമാർ, എ. രാധാകൃഷ്ണൻ, വി. വീരഭദ്രൻ, ബി. വേണുഗോപാൽ, (വൈസ് പ്രസിഡന്റുമാർ), സുരേഷ് ബാബു, മുഹമ്മദ് റാഫി, ഷംസുദ്ദീൻ, അനിൽ കാരേറ്റ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.