നെയ്യാ​റ്റിൻകര: ജില്ലാ രൂപീകരണ സമിതി സംഘടിപ്പിക്കുന്ന 'ജില്ലക്ക് ഒരു ഒപ്പ് ' പരിപാടിയുടെ പ്രചരണാർത്ഥം നെയ്യാ​റ്റിൻകര മുനിസിപ്പൽ പ്രദേശത്ത് വാഹന പ്രചരണ ജാഥ4 ,5 തീയതികളിൽ നടത്തും. നെയ്യാ​റ്റിൻകര ടൗൺ മേഖല സമിതികളുടെ സംയുക്തയോഗം നഗരസഭാ മുൻ ചെയർമാൻ ടി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ അഡ്വ. ആർ.ടി. പ്രദീപ് ഉദ്ഘാടനം ചെയ്തു. നെയ്യാ​റ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ 40 മേഖല പഞ്ചായത്ത് സമിതികളുടെ ആഭിമുഖ്യത്തിൽ 200 സ്‌ക്വാഡുകൾ ചേർന്ന് നെയ്യാ​റ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിന്ന് ഒരു ലക്ഷം ഒപ്പ് ശേഖരിക്കും. ഒരു ആഴ്ച നീണ്ടു നിൽക്കുന്ന ഒപ്പ് ശേഖരണ പരിപാടി 26 ന് തുടങ്ങും. തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 7 പുതിയ ജില്ലകൾ രൂപീകരിച്ചത് മാതൃകയാണെന്ന് യോഗം വിലയിരുത്തി. വാഹന പ്രചരണ ജാഥയുടെ ക്യാപ്​റ്റനായി ഡോ. സി.വി. ജയകുമാറിനെയും ജാഥാ അംഗങ്ങളായി നെയ്യാ​റ്റിൻകര ജയചന്ദ്രൻ, അമരവിള സതികുമാരി, ഇരുമ്പിൽ ശ്രീകുമാർ, സാം ഇളവനിക്കര, അമരവിള സുരേഷ്‌കുമാർ, കെ.കെ. ശ്രീകുമാർ, എസ്. സപേശൻ, വിഴിമുക്ക് നസീർ, അരങ്ങിൽ ഗോപകുമാർ എന്നിവരെ തിരഞ്ഞെടുത്തു. ജാഥാ മാനേജർമാരായി നെയ്യാ​റ്റിൻകര രാജകുമാർ, എസ്. രാജേന്ദ്രൻ, രക്ഷാധികാരികളായി ടി. സുകുമാരൻ, കൈരളി ജി. ശശിധരൻ, ഇരുവൈക്കോണം ആർ. ചന്ദ്രശേഖരൻ, ആർ. ജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.