aadaram

വിതുര: മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം നേടിയെടുത്ത തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, എസ്.എൻ. അനിൽകുമാർ, ശ്രീകണ്ഠൻനായർ, ആർ.കെ.ഷിബു, വി. സതീശൻ, പി. ശുഭ, കെ. തങ്കമണി, കെ. രാധ, മഞ്ജുഷാ ആനന്ദ്, രാധാമണി, ദേവകിഅമ്മ,സുഭാഷ്, സു‌ജിത് എന്നിവ‌ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സബ് ജില്ലാതല സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ സ്കൂളുകളെയും ആദരിച്ചു. സ‌ർഗവായന, സമ്പൂർണവായനാ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളും ചടങ്ങിൽ ഏറ്റുവാങ്ങി.