തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 103/2017 പ്രകാരം വിജ്ഞാപനം ചെയ്ത ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ടെക്‌സ്റ്റൈൽ), വനം വകുപ്പിൽ കാറ്റഗറി നമ്പർ 12/2018 പ്രകാരം വിജ്ഞാപനം ചെയ്ത റേഞ്ച് ഫോറസ്റ്റ് ഓഫീസർ (എൻ.സി.എ.-ഈഴവ) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
കാർഷികവികസന കർഷകക്ഷേമവകുപ്പിൽ കാറ്റഗറി നമ്പർ 444/2016 പ്രകാരം വിജ്ഞാപനം ചെയ്ത അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2, ആലപ്പുഴ ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ കാറ്റഗറി നമ്പർ 284/2018 പ്രകാരം വിജ്ഞാപനം ചെയ്ത ലൈൻമാൻ തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
കോഴിക്കോട് ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പ്/ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ്/ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 355/2018 പ്രകാരം വിജ്ഞാപനം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഒന്നാം എൻ.സി.എ.- പട്ടികജാതി) അഭിമുഖം നടത്താനും തീരുമാനമായി.