ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 329/2017 പ്രകാരം വിജ്ഞാപനം ചെയ്ത ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവർക്ക് 4, 5, 6 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും ബാക്കിയുള്ളവർക്ക് അറിയിച്ച തീയതി പ്രകാരം അതത് ജില്ലാ ഓഫീസുകളിൽ വച്ചും ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 4 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546418).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 109/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 4, 5, 6, 9, 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546281).
വകുപ്പുതല പരീക്ഷ
2019 ജൂലായിലെ വകുപ്പുതല പരീക്ഷാഫലം പ്രൊഫൈലിലും വെബ്‌സൈറ്റിലും ലഭിക്കും. സർവേ ഭൂരേഖ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാൻ-ഹെഡ് ഡ്രാഫ്റ്റ്‌സ്മാൻമാർക്കായി നടത്തുന്ന വകുപ്പുതല പരീക്ഷ 19, 20, 21 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയുടെ ടൈംടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ. വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ് മേലധികാരിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി പരീക്ഷയ്ക്ക് ഹാജരാകണം.