pocso-case-against-congre

തിരുവനന്തപുരം : പേരൂർക്കട എസ്.എ.പി ക്വാട്ടേഴ്സിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി എസ്.ഐ സജീവ് കുമാർ കോടതിയിൽ കീഴടങ്ങി. ഇയാളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു പിന്നാലെയാണ് ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്. എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു ദിവസം മുമ്പാണ് പേരൂർക്കട പൊലീസ് സജീവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡ് എസ്.ഐ ആയ സജീവ് കുമാർ തുടർന്ന് ഒളിവിലായിരുന്നു. പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സ് റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയായ സജീവ് കുമാർ അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച തന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. വഞ്ചിയൂർ പോക്‌സോ കോടതിയിൽ കീഴടങ്ങിയ സജീവിനെ റിമാൻഡ് ചെയ്തു.