photo

നെടുമങ്ങാട്: കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എൻ. ബാജി, തേക്കട അനിൽകുമാർ, അഡ്വ. അരുൺകുമാർ, ടി. അർജുനൻ തുടങ്ങിയവർ സംസാരിച്ചു.