കോവളം: ഡി.വൈ.എഫ്.ഐ കോവളം ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷിജുഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. മുബാറക് ഷാ അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി. വിനീത്, ജില്ലാ കമ്മിറ്റിഅംഗം ശിജിത്ത് ശിവസ്, സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ. പി.എസ്. ഹരികുമാർ, കോട്ടുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മണിക്കുട്ടൻ (പ്രസിഡന്റ്),​ എം. മുബാറക് ഷാ (സെക്രട്ടറി),​ മണികണ്ഠൻ (ട്രഷറർ) എന്നിവരടങ്ങുന്ന 25 അംഗ ബ്ലോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.