കിളിമാനൂർ: കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഉപജീവനം എന്ന പരിപാടിയുടെ ഭാഗമായി ദത്ത് ഗ്രാമത്തിലെ കണ്ണങ്കര കോളനി നിവാസി സുനിതയ്ക്ക് വാർഡ് മെമ്പർ ബീനാ വേണുഗോപാൽ തയ്യൽ മെഷീൻ കൈമാറി. പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീജാ ഷൈജു ദേവ് പ്രിൻസിപ്പൽ ഇൻചാർജ് രാഖി, പ്രോഗ്രാം ഓഫീസർ നിസ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സബ് ജില്ല ശാസ്ത്രമേളയോടനുബന്ധിച്ച് എൻ.എസ്.എസ് വോളണ്ടിയർമാർ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ നിന്നും സ്വരൂപിച്ച തുകയാണ് തയ്യൽ മെഷീൻ വാങ്ങാൻ വിനിയോഗിച്ചത്.