ശിവഗിരി: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മിനി മാരത്തണിൽ ഒന്നു മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടിയവർക്ക് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ബോബി ചെമ്മണ്ണൂർ, ഒളിമ്പ്യന്മാരായ പി. രാമചന്ദ്രൻ, ജിൻസി ഫിലിപ്പ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. ഒന്നു മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടിയവർക്ക് പതിനായിരം മുതൽ ആയിരം രൂപ വരെ കാഷ് അവാർഡാണ് സമ്മാനിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മനോജ് .ആർ.എസ്, സുജിത്ത് .എസ്.എം, സൽമാൻ ഫറൂഖ് എന്നിവർ നേടി. സ്‌പോർട്സ് കമ്മിറ്റി രക്ഷാധികാരി ബി. ജയപ്രകാശൻ സ്വാഗതവും ചെയർമാൻ വി. അനിൽകുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ
87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള മിനി മാരത്തൺ മത്സരവിജയികൾക്കുള്ള സമ്മാനം ബോബി ചെമ്മണ്ണൂർ, സ്വാമി വിശുദ്ധാനന്ദ, ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് എന്നിവർ ചേർന്ന് നൽകുന്നു