penshanezshs-

പാറശാല: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പാറശാല നിയോജക മണ്ഡലം 35ാമത് വാർഷിക സമ്മേളനം ഇടിച്ചക്കപ്ലാമൂട് ശ്രീലക്ഷ്മി കല്യാണ മണ്ഡപത്തിൽ എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. ആർ. രാജൻ കുരുക്കൾ, ആർ. പ്രഭാകരൻ തമ്പി, മുൻ എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, പരമേശ്വരൻ നായർ, സുകുമാരൻ നായർ, വർഗീസ്, ജെ, ടി.പി. ജോസ്, തെങ്ങുംകോട് ശശി, എ.ജി. പത്മകുമാർ, യേശുദാസൻ, ഭാസ്‌ക്കരൻ, ക്രിസ്തുദാസ്, പ്രഭാകരൻ നായർ, കാന്തിമതി അമ്മ, കൊല്ലിയോട് സത്യനേശൻ, ശശികുമാർ, തപസിമുത്തൻ, രാജഗോപാൽ, രാംകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വി. രാജേന്ദ്രൻ (പ്രസിഡന്റ്), ജെ.ടി.പി ജോസ് (സെക്രട്ടറി ), എ.ജി. പത്മകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.